ബഹ്റൈൻ പ്രധാനമന്ത്രിയുടെ പേരിലുള്ള എട്ടാമത് മാധ്യമ അവാർഡുകൾ വിതരണം ചെയ്തു


ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവാകശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പേരിലുള്ള എട്ടാമത് മാധ്യമ അവാർഡുകൾ വിതരണം ചെയ്തു. മനാമയിലെ ഫോർ സീസൺ ഹൊട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ മീഡിയ പേഴ്സൻ ഓഫ് ഇയറായി അഖ്ബാർ അൽ ഖലീജ് പത്രാധിപർ അൻവർ അബ്ദുറഹ്മാൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അഭിപ്രായ രൂപവത്കരണ വിഭാഗത്തിൽ നൗറ അൽ ഫൈഹാനി,  മികച്ച അന്വേഷണാത്മക പത്രപ്രവർത്തന മേഖലയിൽ അയ്മൻ അഹ്മദ് അലി.മികച്ച ഫോട്ടോഗ്രഫി വിഭാഗത്തിൽ അഹ്മദ് ഇബ്രാഹിം അദ്ദൈസി,അയ്മൻ അലി യഅ്ഖൂബ് എന്നിവരും മികച്ച ന്യൂസ് പോർട്ടൽ വിഭാഗത്തിൽ റാഷിദ് നബീൽ അൽ ഹമർ, മികച്ച ദൃശ്യ ഉള്ളടക്കത്തിന് അഹ്മദ് ജാബിർ ഫർദാൻ, മികച്ച ഇൻഫോഗ്രാഫിക് വിഭാഗത്തിൽ അലി ഹുജൈരി, പ്രത്യേക സപ്ലിമെന്‍റ് വിഭാഗത്തിൽ അഹ്മദ് രിദ, മികച്ച പത്രപ്രവർത്തക വിദ്യാർഥി വിഭാഗത്തിൽ അൽ അഹ്ലിയ യൂനിവേഴ്സിറ്റി മീഡിയ ആൻഡ് പബ്ലിക് റിലേഷൻസിലെ വിദ്യാർഥികളും അർഹരായി.

അവാർഡ് ലഭിച്ച മാധ്യമ പ്രവർത്തകർക്കുള്ള പുരസ്കാരം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് വിതരണം ചെയ്തു. ഇൻഫർമേഷൻ മന്ത്രി റംസാൻ ബിൻ അബ്ദുല്ല അന്നുഐമി അടക്കമുള്ള പ്രമുഖരും പരിപാടിയിൽ സന്നിഹിതരായിരുന്നു. 

article-image

്ിേ്ി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed