നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ഇസ ടൗണിൽ പ്രവർത്തനമാരംഭിച്ചു


മനാമ:
മിഡിൽ ഈസ്റ്റിലെ പ്രമുഖ വ്യാപാര ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് വമ്പിച്ച ഉദ്ഘാടന ഓഫറുകളുമായി ഇസാ ടൗണിൽ പ്രവർത്തനമാരംഭിച്ചു. നെസ്റ്റോ ഗ്രൂപ്പിന്റെ മിഡിൽ ഈസ്റ്റിലെ 128-ാമത്തേയും, ബഹ്റൈനിലെ 19-ാമത്തേയും ഔട്ട്‌ലെറ്റാണ് ഇസാ ടൗണിൽ തുറന്നു പ്രവർത്തനമാരംഭിച്ചത്. ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫക്രു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. പാർലമെന്റ് അംഗം ഡോ മറിയം അൽ ദീൻ , മുനിസിൽ കൗൺസിൽ മേധാവി അബ്ദുല്ല അബ്ദുൽ ലത്തീഫ്, കൗൺസിൽ അംഗം മുബാറക് ഫറാഗ്, നെസ്റ്റോയെ പ്രതിനിധീകരിച്ച്‌ അർഷാദ് (എക്‌സിക്യൂട്ടീവ് ഡയറക്ടർ), നാദിർ ഹുസൈൻ (ഡയറക്ടർ), മുഹമ്മദ് ഹനീഫ് (ജനറൽ മാനേജർ), അബ്ദു ചെട്ടിയാങ്കണ്ടിയിൽ (ഹെഡ് ഓഫ് ബയിംഗ്), ഫിനാൻസ് മാനേജർ സോജൻ ജോർജ്, പർച്ചേസിംഗ് മാനേജർ നൗഫൽ കുഴുങ്കിൽപടി എന്നിവരും മറ്റു അതിഥികളും പങ്കെടുത്തു. പുതിയ ഹൈപ്പർമാർക്കറ്റിൽ ആഗോളതലത്തിൽ ലഭ്യമായ പുത്തൻ ഉൽപന്നങ്ങൾ, ബേക്കറി സാധനങ്ങൾ, പച്ചക്കറികൾ, മറ്റു നിത്യോപയോഗ സാധനങ്ങൾ എന്നിവ ഒരു കുടക്കീഴിൽ ഒരുക്കുന്നു. വാഹനങ്ങൾക്കായി വിശാലമായ പാർക്കിംഗ് സൗകര്യവും ചെക്ക്ഔട്ട് കൗണ്ടറുകളും ഉപഭോക്താക്കൾക്ക് തടസ്സങ്ങളില്ലാത്ത ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നു.

article-image

ബഹ്റൈനിൽ നെസ്റ്റോ ഗ്രൂപ്പിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് കൂടിയാണ് ഇസാ ടൗണിൽ തുറന്നു പ്രവർത്തനം ആരംഭിച്ചത് . 50,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റോർ അത്യാധുനിക സൗകര്യങ്ങളോടെയും വിശാലമായ കാർ പാർക്കിംഗ് സൗകര്യങ്ങളോടെയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇസാ ടൗണിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്കായി അതിവിപുലമായ ഒരു ഹൈപ്പർമാർക്കറ്റ് തുറക്കുന്നതിൽ സന്തോഷമുണ്ടെന്ന് നെസ്റ്റോ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അർഷാദ് ഹാഷിം കെ.പി പറഞ്ഞു. ബഹ്റൈനിലെ ജനങ്ങൾക്കായി വൈവിധ്യമാർന്ന ലോകോത്തര ഷോപ്പിംഗ് അനുഭവം നെസ്റ്റോ സമ്മാനിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

article-image

നെസ്റ്റോ ഗ്രൂപ്പ് അതിന്റെ ലോയൽറ്റി റിവാർഡ് പ്രോഗ്രാം ആപ്പായ 'ഇനാം' ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. മൊത്തത്തിലുള്ള ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ ലോയൽറ്റി അംഗീകരിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ നൂതന പ്രോഗ്രാം ഏത് ശാഖയിലെയും ഓരോ പർച്ചേസിനും പ്രത്യേക ആനുകൂല്യങ്ങളും അധിക കിഴിവുകളും റിഡീം ചെയ്യാവുന്ന പോയിന്റുകളും നൽകി വരുന്നു.

article-image

രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെയാണ് ഈ ശാഖയുടെ പ്രവർത്തന സമയം. നെസ്‌റ്റോയിൽ പുതിയ ഉൽപ്പന്നങ്ങൾ, മാംസം, പാലുൽപ്പന്നങ്ങൾ, കലവറ ഇനങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ലഭ്യമായിരിക്കും. നന്നായി ചിട്ടപ്പെടുത്തിയ സ്റ്റോർ ലേഔട്ട്, മികച്ച ഉപഭോക്തൃ സേവനം, മത്സരാധിഷ്ഠിത വിലനിർണ്ണയം, സൗകര്യപ്രദമായ ഷോപ്പിംഗ് എന്നിവ നെസ്റ്റോ ഉറപ്പുവരുത്തുന്നു.

article-image

ബഹ്റൈനിൽ നെസ്റ്റോയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൽ തുടർച്ചയായി പിന്തുണ നൽകി വരുന്ന ബഹ്റൈൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഈസ അൽ ഖലീഫക്കും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്കും ബഹ്റൈനിലെ സ്വദേശികളും വിദേശികളുമായ ജനങ്ങൾക്കും നെസ്റ്റോ ഗ്രൂപ്പ് നന്ദി അറിയിക്കുന്നതായി മാനേജിംഗ് ഡയറക്ടർ ഹാഷിം മാണിയോത്ത് അറിയിച്ചു.
ഏതൊരു ബിസിനസിനും ഈ രാജ്യവും,ഇവിടത്തെ സർക്കാർ സ്ഥാപനങ്ങളും നൽകി വരുന്ന പിന്തുണ വിലമതിക്കാനാകാത്തതാണ്.പ്രത്യേകിച്ച്, തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ, വ്യവസായ വാണിജ്യ മന്ത്രാലയം, മുൻസിപ്പാലിറ്റികൾ എന്നിവ മികച്ച പിന്തുണയാണ് നൽകുന്നത്. നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ പുതിയ ബ്രാഞ്ച് തുറക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായ നിക്ഷേപത്തെയാണ് പ്രതിനിധീകരിക്കുന്നത് . ഇത് കൂടുതൽ തൊഴിലവസരങ്ങൾ സ്വദേശികൾക്കും വിദേശികൾക്കും പ്രദാനം ചെയ്യുന്നു. സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നെസ്റ്റോ വിതരണം ചെയ്യുന്നു. ഗുണനിലവാരം, താങ്ങാനാവുന്ന വില, സുസ്ഥിരത എന്നിവയോടുള്ള നെസ്റ്റോയുടെ പ്രതിബദ്ധത അതിന്റെ പുതിയ ശാഖകളുടെ വ്യാപനത്തിന് ഒരു പ്രേരകശക്തിയായി തുടരുന്നുവെന്ന് ഹാഷിം മാണിയോത്ത് അറിയിച്ചു.

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed