ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ഗേറ്റ്കീപ്പർ പരിശീലന ശിൽപശാല സംഘടിപ്പിച്ചു


ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്  ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ  സഹകരണത്തോടെ ഗേറ്റ്കീപ്പർ പരിശീലന ശിൽപശാല സംഘടിപ്പിച്ചു. ആത്മഹത്യാ  അപകടസാധ്യതയുള്ളവരെ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ചുള്ള പരിശീലമാണ് ഇതിലൂടെ നൽകിയത്. 

ചൈൽഡ് ഫൗണ്ടേഷൻ സെന്ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.അനിഷ എബ്രഹാം, ബഹ്‌റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസ് ലേണിംഗ് ആൻഡ് ഡെവലപ്‌മെന്റ് ഫസിലിറ്റേറ്റർ ഡോ. സുരഭില പട്ടാളി  എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. അമ്പതോളം പേർ പങ്കെടുത്ത പരിപാടിയിൽ ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ മോഡറേറ്റർ ആയിരുന്നു.

article-image

്ി്േി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed