ബഹ്റൈൻ- മലേഷ്യ ഉഭയകക്ഷി വ്യാപാരത്തിൽ വർധന


ബഹ്റൈൻ- മലേഷ്യ ഉഭയകക്ഷി വ്യാപാരത്തിൽ മുൻ വർഷത്തേക്കാൾ 5% വർധന രേഖപ്പെടുത്തി.  2023ൽ ഏകദേശം 263.3 ദശലക്ഷം ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിൽ നടന്നത്.  മരം, ഫർണിച്ചർ, ഓട്ടോ ഭാഗങ്ങൾ, ഇലക്ട്രോണിക്സ്, ഭക്ഷ്യവസ്തുക്കൾ, ഭക്ഷ്യ എണ്ണകൾ, അലൂമിനിയം, ലൂബ്രിക്കന്‍റുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലുൾപ്പെടുന്നത്.

മെഡിക്കൽ സാങ്കേതികവിദ്യ, ഗതാഗത സാങ്കേതികവിദ്യ, നിർമാണം, രാസവസ്തുക്കൾ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ, യന്ത്രങ്ങൾ, ലോഹങ്ങൾ, തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ നിക്ഷേപ സഹകരണവും വർധിക്കുന്നുണ്ട്. കഴി‍ഞ്ഞ ദിവസം ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ നടത്തിയ മലേഷ്യൻ സന്ദർശനത്തിൽ  ഉഭയകക്ഷി സഹകരണം വർധിപ്പിക്കാനും സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 

article-image

sdfsdf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed