രക്തദാന കാമ്പയിൻ സംഘടിപ്പിച്ച് മനാമ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ്
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്, അൽ നഈം ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയത്തിന്‍റെ പിന്തുണയോടെ, ഇമാം ഹുസൈൻ രക്തദാന കാമ്പയിൻ നടത്തി. മനാമ സെൻട്രലിൽ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ പുതുതായി ആരംഭിച്ച ഒമ്പതാമത് ശാഖയിലാണ് കാമ്പയിൻ നടന്നത്. നിരവധിപേർ രക്തം ദാനംചെയ്തു.ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ മജീദ് അൽ അവധി ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ജാഫരി എൻഡോവ്‌മെന്റ് ഡയറക്ടറേറ്റ് പ്രസിഡന്റ് യൂസിഫ് ബിൻ സാലിഹ് അൽ സലേഹ്, ഗവൺമെന്റ് ഹോസ്പിറ്റൽസ് ഡെപ്യൂട്ടി സി.ഇ.ഒ രാജാ അൽ യൂസിഫ്, ഡെപ്യൂട്ടി ചീഫ് മെഡിക്കൽ സർവിസസ് ഓഫിസർ ഡോ. രാജ അഹമ്മദ് സാലിഹ് അൽ നുഐമി, ഇമാം ഹുസൈൻ, കാമ്പയിൻ സുപ്രീം കമ്മിറ്റി മേധാവി ഡോ. ഫാദൽ അൽ നാഷി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ൈാേീിോൂ
േ്േ്ി
െിേെ്ി