പ്രവാസി ഗൈഡൻസ് ഫോറം സ്പീക്കേർസ് ക്ലബ്ബിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു


ബഹ്റൈനിലെ പ്രവാസി ഗൈഡൻസ് ഫോറം സ്പീക്കേർസ് ക്ലബ്ബിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംവാദ സദസ് സംഘടിപ്പിച്ചു. പാശ്ചാത്യലോകത്തേക്കുള്ള മലയാളി യുവാക്കളുടെ ചേക്കേറൽ ആരോഗ്യകരമോ, ലിവിങ്ങ് ടുഗതർ ആശയം കേരളീയ സമൂഹത്തിനിടയിൽ പ്രാവർത്തികമോ എന്നീ വിഷയങ്ങളെ ആസ്പദമാക്കി നാല് ടീമുകളാണ് പരസ്പരം സംവദിച്ചത്. ഷൈജു മാത്യുവിന്റെ നേതൃത്വത്തിലുള്ള പിജിഎഫ് സ്പീക്കേർസ് ക്ലബ്ബ് സി ടീമും, ഫാസിൽ താമരശേരിയുടെ നേതൃത്വത്തിലുള്ള പിജിഎഫ് എ ടീമും സംവാദത്തിൽ വിജയകളായി തെര‍ഞ്ഞെടുക്കപ്പെട്ടു. എസ് എൻ സി എസ്, കെ എസ് സി എ ടീമുകളായിരുന്നു എതിരാളികൾ.

പിജിഎഫ് ചെയർമാൻ ഡോ ജോൺ പനക്കൽ, പ്രസിഡണ്ട് ലത്തീഫ് കോലിക്കൽ എന്നിവർ ആശംസകൾ നേർന്ന പരിപാടിയിൽ പ്രദീപ് പുറവങ്കരയായിരുന്നു അവതാരകൻ. പിജിഎഫ് സ്പീക്കേർസ് ക്ലബ്ബ് പ്രസിഡണ്ട് കോയിവിള മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. വിശ്വനാഥൻ ഭാസ്കരൻ, കിലർ വലിയകത്ത്, ബിനു ബിജു എന്നിവരായിരുന്നു വിധികർത്താക്കൾ.

article-image

േിേി

article-image

ിേ്ിേ

article-image

േ്ിേി്

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed