ബഹ്റൈനിൽ 25ഓളം തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം പരിശോധിക്കാനുള്ള സംവിധാനമേർപ്പെടുത്തും


ബഹ്റൈനിൽ 25ഓളം തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളുടെ  തൊഴിൽ വൈദഗ്ധ്യം പരിശോധിക്കാനുള്ള സംവിധാനമേർപ്പെടുത്താൻ നീക്കം ആരംഭിച്ചു. ഇത് സംബന്ധിച്ചുള്ള കരട്  ഉടനെ കാബിനറ്റിന്റെ പരിഗണനക്ക് വരുമെന്ന് തൊഴിൽ മന്ത്രി  ജമീൽ ഹുമൈദാൻ അറിയിച്ചു. ലൈസൻസും സ്‌കിൽ അസസ്‌മെന്റ് ടെസ്റ്റിലെ പാസിങ് സ്‌കോറും ഇല്ലാതെ ചില തൊഴിലുകളിൽ ഏർപ്പെടാൻ സാധിക്കില്ലെന്ന എന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ കരട് നിയമം.

തൊഴിൽ മന്ത്രാലയം, തംകീൻ ലേബർ ഫണ്ട്, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി എന്നിവയടങ്ങുന്ന സംയുക്ത ടീമാണ്  കരട് നിയമം തയാറാക്കിയത്. തൊഴിൽ നൈപുണ്യ വിലയിരുത്തലിൽ പരാജയപ്പെടുന്ന വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെ കരടിലുൾപ്പെടുത്തിയിട്ടുണ്ട്. വെൽഡർമാർ, ഇൻസുലേഷൻ ഇൻസ്റ്റാളേഴ്സ്, ഒക്യുപേഷനൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫിസർമാർ എന്നിവരുൾപ്പെടെ 25 പ്രായോഗിക പ്രഫഷനുകൾക്കുവേണ്ട  മാനദണ്ഡങ്ങളും പ്രഫഷനൽ ആവശ്യകതകളും സംയുക്ത സമിതി  നിശ്ചയിച്ചിട്ടുണ്ട്.

article-image

dgdgf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed