ഐ.വൈ.സി.സി ബഹ്‌റൈൻ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഉമ്മുൽ ഹസം കിംസ് ഹാളിൽ വെച്ച് ഐ.വൈ.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സദസ്സിൽ ബഹ്‌റൈനിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ഡോക്ടർ പി.വി ചെറിയാൻ, കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അസ്‌ലം വടകര, കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, പ്രവാസി ഗൈഡൻസ് ഫോറം പ്രസിഡന്റ് ലത്തീഫ് കോളിക്കൽ, മാധ്യമ പ്രവർത്തക രാജി ഉണ്ണികൃഷ്ണൻ, നൗക പ്രതിനിധി അശ്വതി മിഥുൻ, മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, ഐ.വൈ.സി.സി സ്ഥാപക പ്രസിഡന്റ് അജ്മൽ ചാലിൽ, ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ പ്രസിഡന്റ്‌മാരായ ബേസിൽ നെല്ലിമറ്റം, ഫാസിൽ വട്ടോളി, ജിതിൻ പരിയാരം മുൻ ദേശീയ ട്രെഷറർ നിധീഷ് ചന്ദ്രൻ കെ.എം.സി.സി നേതാക്കളായ എ.പി ഫൈസൽ, അശ്‌റഫ് കാട്ടിൽപ്പീടിക, ഫൈസൽ കണ്ടിതാഴെ, ഇസ്ഹാഖ് വില്യാപ്പള്ളി, ഓ.കെ കാസിം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആരംഭിച്ച അനുസ്മരണ സംഗമത്തിൽ ഐ.വൈ.സി.സി ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ദേശീയ ട്രെഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.
sdfgsxg
dffgsd
dgxdg