കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു
കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി വിദ്യാർത്ഥികൾക്ക് വേണ്ടി പ്രോട്ടീൻ സമ്മർ ഫിയസ്റ്റ എന്ന പേരിൽ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 21 മുതൽ ആഗസ്ത് 16 വരെ മനാമ കെഎംസിസി ഹാളിൽ വെച്ച് രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന ക്യാമ്പിൽ ഏഴ് മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്. നബീൽ മുഹമദ്, യഹ്യ മുബാറക് എന്നിവരാണ് പരിശീലകർ.
ജൂലൈ 20ന് ശനിയാഴ്ച്ച വൈകീട്ട് ഏഴ് മണിക്ക് ക്യാമ്പിന്റെ ഉദ്ഘാടനവും ഓറിയേന്റഷൻ ക്ലാസും നടക്കും. താത്പര്യമുള്ള രക്ഷിതാക്കൾ 33674020 അല്ലെങ്കിൽ 33165242 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. കെഎംസിസി സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, ജില്ലാ പ്രസിഡണ്ട് ഇക്ബാൽ താനൂർ, ആക്ടിങ്ങ് ജനറൽ സെക്രട്ടറി വി കെ റിയാസ് തുടങ്ങിയവർ പങ്കെടുത്തു.
ോേി്േി