കോഴിക്കോട് ജില്ല പ്രവാസി ഫോറം ഏഴാമത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു


കോഴിക്കോട് ജില്ല പ്രവാസി ഫോറം ബഹ്റൈൻ സംഘടിപ്പിക്കുന്ന ഏഴാമത് രക്തദാന ക്യാമ്പ് ആഗസ്റ്റ് 16ന് രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെ മുഹറഖ് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് വിഭാഗത്തിൽ നടക്കുമെന്ന് ചാരിറ്റി വിങ് കൺവീനർ സവിനേഷ്  അറിയിച്ചു.

എഴുപത്തി എട്ടാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഈ രക്തദാന ക്യാമ്പിൽ എല്ലാവർക്കും പങ്കെടുക്കാവുന്നതാണെന്ന്  കെ.പി. എഫ് ആക്റ്റിങ് പ്രസിഡന്‍റ് സുനിൽ കുമാർ, ജനറൽ സെക്രട്ടറി ഹരീഷ്. പി.കെ, അസിസ്റ്റന്‍റ് ട്രഷറർ രജീഷ് സി.കെ എന്നിവർ  അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39170433 അല്ലെങ്കിൽ 35059926 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

article-image

ോേിോേി

You might also like

Most Viewed