യാത്രയയപ്പ് നൽകി


നാല്പതുവർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന ഒ.ഐ.സി.സി  ആലപ്പുഴ ജില്ല വൈസ് പ്രസിഡന്റും, മുൻ ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ ആർ. ഉണ്ണികൃഷ്ണ പിള്ളക്ക് ആലപ്പുഴ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പും സ്നേഹാദരവും നൽകി. യാത്രയയപ്പ് സമ്മേളനത്തിൽ ഒ.ഐ.സി.സി ആലപ്പുഴ ജില്ല ആക്റ്റിങ് പ്രസിഡന്റ് ജി.രാധാകൃഷ്ണപിള്ള അധ്യക്ഷതവഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജുകല്ലുംപുറം ഉദ്ഘാടനം ചെയ്തു.

ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ബൈജു ചെന്നിത്തല സ്വാഗതവും ജോയിചുനക്കര നന്ദിയും പറഞ്ഞു. 

article-image

assfdsf

You might also like

Most Viewed