ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഈ വർഷത്തെ രാമായണ മാസാചരണത്തിന് തുടക്കമായി


സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഈ വർഷത്തെ രാമായണ മാസാചരണത്തിന് തുടക്കമായി. ജൂലൈ 16 മുതൽ ആഗസ്റ്റ് 16 വരെ ഒരു മാസക്കാലമാണ് രാമായണമാസാചരണം സംഘടിപ്പിച്ചിരിക്കുന്നത്.  ഈ ദിവസങ്ങളിൽ സൊസൈറ്റിയിൽ വച്ച് വൈകിട്ട് 7. 20 മുതൽ 8.30 വരെ രാമായണ പാരായണവും, പ്രാർത്ഥനയും ഉണ്ടായിരിക്കുമെന്നും, കൂടാതെ കർക്കിടക വാവ് ദിവസം പിതൃതർപ്പണ ബലിയിടാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.

കർക്കിടകവാവ് ദിവസമായ ഓഗസ്റ്റ് 3 ശനിയാഴ്ച, രാവിലെ 5. 00 മണി മുതൽ സൊസൈറ്റിയിൽ വെച്ച് നടക്കുന്ന ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി പേരുകൾ ബുക്ക് ചെയ്യുവാനും 3415 1895 അല്ലെങ്കിൽ 6699 4550  എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

asdasd

You might also like

Most Viewed