ബഹ്റൈനിൽ കഴിഞ്ഞ വർഷം ഉണ്ടായ വാഹനാപകടങ്ങളിൽ 33 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി അധികൃതർ


ബഹ്റൈനിൽ കഴിഞ്ഞ വർഷം ഉണ്ടായ വാഹനാപകടങ്ങളിൽ 33 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്.  മരിച്ചവരിൽ 30 പേർ പുരുഷന്മാരും മൂന്നുപേർ സ്ത്രീകളുമാണ്.  24 പുരുഷന്മാരും മൂന്ന് സ്ത്രീകളുമടക്കം 27 പേർക്കായിരുന്നു 2022ൽ  വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്.  2023ൽ 236 പുരുഷന്മാർക്കും, 45 സ്ത്രീകൾക്കും വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റു. 199 പുരുഷന്മാർക്കും 86 സ്ത്രീകൾക്കും ചെറിയ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2021ൽ 52 പേരും 2020ൽ 53ഉം പേരുമാണ് വാഹനാപകടത്തിൽ  മരിച്ചത്. കഴിഞ്ഞ വർഷം 287 ഡ്രൈവർമാരെ മദ്യപിച്ച് വാഹനമോടിച്ചതിനും 596 പേരെ ലൈസൻസ് ഇല്ലാതെ വാഹനം ഉപയോഗിച്ചതിനും ട്രാഫിക് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇതേ കാലയളവിൽ 1,61,660 പേർ അമിത വേഗത്തെത്തുടർന്നും  പിടിയിലായിരുന്നു. സീറ്റ് ബെൽറ്റ് ഉപയോഗം, ഡ്രൈവിങ്ങിനിടയുള്ള മൊബൈൽ ഫോൺ ഉപയോഗം എന്നിവയെ കുറിച്ചുള്ള ബോധവത്കരണം ട്രാഫിക്ക് പോലീസ് നടത്തിവരികയാണ്. 

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed