ആശൂറദിനാചാരണങ്ങൾ വിജയകരമായി സംഘടിപ്പിച്ച പ്രധാനമന്ത്രിയെ പ്രശംസിച്ച് ഹമദ് രാജാവ്


ആശൂറദിനാചാരണങ്ങൾ വിജയകരമായി സംഘടിപ്പിച്ചതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളെയും ഇടപെടലുകളെയും ബഹ്റൈൻ ഭരണാധികാരി ഹമദ് രാജാവ് പ്രശംസിച്ചു. രാജ്യത്തിന്റെ മതസ്വാതന്ത്ര്യത്തിന്‍റെയും ബഹുസ്വരതയുടെയും പ്രകടനങ്ങളിലൊന്നാണ് ആശൂറ പരിപാടികളെന്നും ആചാരാനുഷ്ഠാനങ്ങൾ സ്വതന്ത്രമായും സുഗമമായും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പിന്തുണ നൽകിയ സർക്കാർ സ്ഥാപനങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും  അദ്ദേഹം എടുത്തുപറഞ്ഞു. 

മതപണ്ഡിതർ, വിവിധ മഅ്തം ഭാരവാഹികൾ, മേൽനോട്ട സമിതികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ  ആശൂറ വേളയിൽ കാണിച്ച  ഉത്തരവാദിത്തത്തെയും രാജാവ് അഭിനന്ദിച്ചു. 

article-image

sdfsf

You might also like

Most Viewed