വൈക്കം മുഹമ്മദ് ബഷീർ ഓർമദിനം; മനാമ സോൺ കലാലയം സാംസ്കാരികവേദി 'മാങ്കോസ്റ്റീൻ 'ചർച്ച സംഗമം സംഘടിപ്പിച്ചു


വൈക്കം മുഹമ്മദ് ബഷീർ ഓർമദിനത്തോടനുബന്ധിച്ച് മനാമ സോൺ കലാലയം സാംസ്കാരികവേദി 'മാങ്കോസ്റ്റീൻ 'എന്ന പേരിൽ ചർച്ച സംഗമം സംഘടിപ്പിച്ചു. സൽമാബാദ് സുന്നി സെന്ററിൽ നടന്ന സംഗമം 'മാധ്യമപ്രവർത്തകൻ ഇ വി രാജീവൻ ഉദ്ഘാടനം ചെയ്തു.

ബഷീർ സാഹിത്യത്തിന്റെ സാമൂഹിക സ്വാധീനം, പ്രകൃതിയോടുള്ള കാഴ്ചപ്പാട്, ബഷീർ കൃതികളിലെ ദാർശനികത എന്നീ വിഷയങ്ങളിലായി ഐ സി എഫ് പ്രതിനിധി ഫൈസൽ ചെറുവണ്ണൂർ,രിസല സ്റ്റഡി സർക്കിൾ നാഷനൽ നേതാക്കളായ മൻസൂർ അഹ്സനി,സഫ്‌വാൻ സഖാഫി എന്നിവർ സംസാരിച്ചു. ആർ എസ് സി മനാമ സോൺ ചെയർമാൻ അൽത്താഫ് അസ്ഹരി മോഡറേറ്റർ ആയിരുന്നു. ഫാസിൽ സ്വാഗതവും അബ്ദുൽ റഊഫ് നന്ദിയും പറഞ്ഞു.

article-image

fgdfg

You might also like

Most Viewed