കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമിക്ക് സ്വീകരണം നൽകി


 ഐ.സി. എഫ്. സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ സംബന്ധിക്കുന്നതിനായി ബഹ്റൈനിലെത്തിയ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ കേരള മുസ്ലിം ജമാഅത്ത്, മലപ്പുറം ജില്ലാ. പ്രസിഡണ്ട്  കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമിക്ക് ബഹ്റൈൻ ഇന്റർനാഷനൽ  എയർപ്പോർട്ടിൽ ഊഷ്മള സ്വീകരണം നൽകി.

ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട്   കെ.സി. സൈനുദ്ധീൻ സഖാഫി, എം.സി.അബ്ദുൾ കരീം, ഷാനവാസ് മദനി, അബ്ദുൾ ഹകീം സഖാഫി കിനാലൂർ, റഫീക്ക് ലത്വീഫി വരവൂർ, ജമാൽ വിട്ടൽ, നൗഫൽ മയ്യേരി, അബ്ദു റസ്സാഖ് ഹാജി ഇടിയങ്ങര എന്നിവർ സംബന്ധിച്ചു. നാളെ  രാത്രി ഏഴിന് മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി  'സന്തുഷ്ട കുടുംബം 'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുമെന്നും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങളുണ്ടായിരിക്കുമെന്നും നേതാക്കൾ അറിയിച്ചു.

article-image

asdffd

You might also like

Most Viewed