ബഹ്റൈൻ പ്രവാസി നിര്യാതനായി
മനാമ
ബഹ്റൈൻ പ്രവാസിയും ആലപ്പുഴ ചുനക്കര നടുവിൽ സ്വദേശിയുമായ മോഞ്ചി ജോൺ ജോർജ്ജ് ബഹ്റൈനിൽ നിര്യാതനായി. 51 വയസാണ് പ്രായം. ഇന്ന് രാവിലെ റിഫയിലെ താമസസ്ഥലത്ത് വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. ഭാര്യ ഷീബ, മക്കൾ ആബേൽ, ആഞ്ചൽ എന്നിവർ നാട്ടിലാണ്. ഏറെ കാലമായി ബഹ്റൈൻ പ്രവാസിയായ പരേതൻ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു. ബഹ്റൈൻ മാർത്തോമ പാരിഷ് അംഗമാണ്. സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. ചുനക്കര സെന്റ് തോമസ് മാർത്തോമ ചർച്ചിൽ വെച്ചായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
aa