ആശൂറ; സൗജന്യ സ്പെഷൽ ബസ് സർവിസ്
മനാമ: ആശൂറ പരിപാടികൾ നടക്കുന്ന ഇടങ്ങളിലേക്ക് ആരംഭിച്ച സൗജന്യ സ്പെഷൽ ബസ് സർവിസ് ജഅ്ഫരീ വഖ്ഫ് കൗൺസിൽ ചെയർമാൻ യൂസുഫ് ബിൻ സാലിഹ് അസ്സാലിഹ് ഉദ്ഘാടനം ചെയ്തു. ആശൂറ ദിനാചരണ പരിപാടികളുടെ അവസാന ദിവസം വരെ ഇത് തുടരും. ആറിടങ്ങളിൽനിന്നും തിരിച്ചുമാണ് സർവിസുകൾ.
ജഅ്ഫരീ വഖ്ഫ് കൗൺസിൽ ചെയർമാനെ കൂടാതെ വൈസ് ചെയർമാൻ അബ്ദുൽ ജലീൽ അത്തുറൈഫ്, ജഅ്ഫരീ ഔഖാഫ് അംഗങ്ങൾ, കാപിറ്റൽ ഗവർണറേറ്റിലെ എൻജിനീയറിങ് ആൻഡ് ഇൻവെസ്റ്റ്മെന്‍റ് സർവിസസ് ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ഡോ. ജമീൽ അൽ റുവൈഇ, അൽ സാദിഖ് ട്രാൻസ്പോർട്ട് കമ്പനി ഡയറക്ടർ മാജിദ് താഹിർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
sdsdf