പ്രതിഭ വോളി ഫെസ്റ്റ് സീസൺ-3: കിരീടം നിലനിർത്തി വോളി ഫൈറ്റേഴ്സ്


മനാമ: ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല സംഘടിപ്പിച്ച വോളിബാൾ ടൂർണമെന്റ്, വോളി ഫെസ്റ്റ് - സീസൺ-3 സിഞ്ചിലെ അൽ അഹലി ക്ലബിൽ നടന്നു. ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി വോളി ഫെസ്റ്റ് സീസൺ- 3 ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായിനടന്ന വോളിബാൾ മത്സരങ്ങളിൽ ഇന്ത്യ, ഫിലിപ്പീൻ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, അമേരിക്ക, ജർമനി, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികൾ ഉൾപ്പെടുന്ന 12 പുരുഷ ടീമുകളും, വനിതാ സൗഹൃദ മത്സരത്തിൽ രണ്ട് ഫിലിപ്പീൻസ് ടീമുകളും മാറ്റുരച്ചു. നിക് ന്യുമാൻ എന്ന 65 കാരനായ അമേരിക്കൻ സ്വദേശി ഉൾപ്പെടെ ഇന്ത്യ, ജർമനി, തായ്‌ലൻഡ്, ഫിലിപ്പീൻസ് എന്നീ അഞ്ചു രാജ്യങ്ങളിലെ പ്രവാസി കളിക്കാരെ അണി നിരത്തിയ ടീം നെറ്റ് വർത്ത് ടൂർണമെന്റിലെ ആവേശമായി മാറി.

ആവേശകരമായ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് വോളി ഫൈറ്റേർസ് ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോടിനെ പരാജയപ്പെടുത്തി. ആദ്യ സെറ്റ് നഷ്ടപ്പെട്ട വോളി ഫൈറ്റേഴ്സ് അടുത്ത രണ്ടുസെറ്റും വിജയിച്ചുകൊണ്ട് തുടർച്ചയായി രണ്ടാം തവണയും പ്രതിഭ വോളിബാൾ കിരീടം നിലനിർത്തുകയായിരുന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി കെ.എം.സി.സി കോഴിക്കോടിലെ ആസിഫ്, ബെസ്റ്റ് സ്പൈക്കർ വോളി ഫൈറ്റേഴ്സിലെ അഭിലാഷ്, ബെസ്റ്റ് സെറ്റർ വോളി ഫൈറ്റേഴ്സിലെ സുബിൻ, ബെസ്റ്റ് ലിബറോ വോളി ഫൈറ്റേഴ്സിലെ ഫവാസ്, ബെസ്റ്റ് സെർവർ ദേശ് പർദേശ് പാകിസ്താനിലെ കമാൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ചാമ്പ്യന്മാരായ വോളി ഫൈറ്റേഴ്സിനുള്ള പുരസ്‌കാരം പ്രതിഭ മുഖ്യ രക്ഷാധികാരി പി.ശ്രീജിത്തും, റണ്ണർ അപ്പായ കെ.എം.സി.സി കോഴിക്കോടിനുള്ള പുരസ്‌കാരം പ്രതിഭ സെക്രട്ടറി മിജോഷ് മൊറാഴയും കൈമാറി.

article-image

asdasd

You might also like

Most Viewed