സാന്പത്തിക തട്ടിപ്പ്; ബഹ്റൈൻ വിട്ട കമ്പനി എക്‌സിക്യൂട്ടിവിനെ ഇന്റർപോൾ പിടികൂടി
മനാമ: സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിൽ വ്യാജരേഖകൾ സമർപ്പിച്ച് 100,000 ദിനാർ വെളുപ്പിച്ചെന്ന കേസിൽ അന്വേഷണം നടക്കുന്നതിനിടെ ബഹ്റൈൻ വിട്ട കമ്പനി എക്‌സിക്യൂട്ടിവ് ഇന്റർപോളിന്റെ പിടിയിൽ. സൗദി അറേബ്യ അധികൃതരുടെ സഹകരണത്തോടെയാണ് ഇയാളെ അറസ്റ്റുചെയ്‌തത്. ഇയാളുടെ പ്രായവും പൗരത്വവും വെളിപ്പെടുത്തിയിട്ടില്ല. ഇയാൾ സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന്റെ (എസ്.ഐ.ഒ) ഫണ്ട് തട്ടിയതായി ആരോപിച്ച് അധികാരികൾ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
വ്യാജ തൊഴിൽ കരാറുകളുണ്ടാക്കി എസ്.ഐ.ഒക്ക് സമർപ്പിച്ച് 109,000 ബിഡിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. പ്രോസിക്യൂഷൻ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാൾ രാജ്യം വിട്ടത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്‍റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുമായി സഹകരിച്ച്, അധികൃതർ അന്വേഷണം നടത്തുകയാണ്.
asasd