ഹൃദയാഘാതം: തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: ബഹ്റൈൻ പ്രവാസിയും തൃശൂർ അണ്ടത്തോട് കുമാരൻപടി സ്വദേശിയുമായ ഷംസു തേരാനത്ത് ബഹ്റൈനിൽ ഹൃദയാഘാതം കാരണം മരണപ്പെട്ടു. 51 വയസാണ് പ്രായം. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തെ നെഞ്ചുവേദനയെത്തുടർന്ന് ഞായറാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മുപ്പതു വർഷമായി ബഹ്റൈൻ പ്രവാസിയാണ്.
അണ്ടത്തോട് കൈതലത്ത് മുഹമ്മദുണ്ണിയുടേയും ഖദീജയുടെയും മകനാണ്. ഭാര്യ: സമീഹ. മക്കൾ: ഷഹ്സ, ഷംന, ഷാൻ, സമാൻ. മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഐ.സി.എഫിന്റെ സഹായത്തോടെ നടന്നുവരികയാണ്.
dsfsdf