ഒഐസിസി ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാമത് അനുസ്മരണം ജൂലൈ 19ന്
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാമത് അനുസ്മരണം ഒഐസിസി ദേശീയ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് ജൂലൈ 19 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് നടത്തുമെന്ന് ഒഐസിസി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ജനറൽ സെക്രട്ടറി മനു മാത്യു, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത് എന്നിവർ അറിയിച്ചു.
പുഷ്പാർച്ചന, സർവ്വമത പ്രാർത്ഥന, അനുസ്മരണ സമ്മേളനം എന്നിവയാണ് കാര്യപരിപാടികൾ.
fvsdfs