മനാമ സൂഖിലെ തീപിടുത്തം; കടകൾക്കെല്ലാം കൂടി ഒന്നര ദശലക്ഷം ദിനാറിന്റെ നഷ്ടമുണ്ടായതായി റിപ്പോർട്ട്


ബഹ്റൈനിൽ ജൂൺ 12നുണ്ടായ തീപിടിത്തത്തിൽ മനാമ സൂഖിലെ കടകൾക്കെല്ലാം കൂടി ഒന്നര ദശലക്ഷം ദിനാറിന്റെ നഷ്ടമുണ്ടായെന്ന് മനാമ സൂഖ് വികസന സമിതി അധികൃതർ വ്യക്തമാക്കി. 57 കടകളുടെ നാശനഷ്ടങ്ങളാണ് കമ്മിറ്റി രേഖപ്പെടുത്തിയത്. വസ്തു ഉടമകളുമായും തീപിടിത്തത്തിനിരയായവരുമായും സമിതി ആശയവിനിമയം നടത്തുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.

ഇവിടെ ഏകദേശം 30 കടകൾ വാടകക്ക് നൽകിയിട്ടുണ്ടെന്നാണ് സമിതിയുടെ നിഗമനം. ഈ കടകളിൽ വലിയൊരു ശതമാനവും മലയാളികൾ അടക്കമുള്ള പ്രവാസികൾ നടത്തിവരുന്നതാണ്. ഇവർക്ക് സംഭവിച്ചിരിക്കുന്ന നഷ്ടം നികത്താനായുള്ള സഹായം നൽകുന്ന പ്രവർത്തനം വിവിധ പ്രവാസി കൂട്ടായ്മകൾ
ഇപ്പോൾ നടത്തിവരുന്നുണ്ട്.

article-image

sdf

You might also like

Most Viewed