തേസ്റ്റ് ക്വഞ്ചേഴ്സ് സംഘടിപ്പിച്ച് ഐസിആർഎഫ്


മനാമ: ഇന്ത്യൻ കമ‍്യൂണിറ്റി റിലീഫ് ഫണ്ട് നടത്തിവരുന്ന വേനൽകാലബോധവത്കരണ പരിപാടിയായ തേസ്റ്റ് ക്വഞ്ചേഴ്സ് റിഫയിലെ വർക്ക്‌സൈറ്റിൽ വെച്ച് നടന്നു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ ആഹ്വാനമുൾക്കൊണ്ടാണ് ഐ.സി.ആർ.എഫ് ഈ പരിപാടി നടത്തുന്നത്.

ഏകദേശം 270 തൊഴിലാളികൾക്ക് ഇതിന്റെ ഭാഗമായി വെള്ളം, ജ്യൂസ്, പഴങ്ങൾ എന്നിവ നൽകി. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി.കെ.തോമസ്, സെക്രട്ടറി പങ്കജ് നല്ലൂർ, തേസ്റ്റ് ക്വഞ്ചേഴ്സ് 2024 കോഓഡിനേറ്റർമാരായ രാജീവൻ, ശിവകുമാർ, ഫൈസൽ മടപ്പള്ളി, ഐ.സി.ആർ.എഫ് അംഗങ്ങളായ മുരളീകൃഷ്ണൻ, ജോൺ ഫിലിപ്പ്, രുചി ചക്രവർത്തി, രാകേഷ് ശർമ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

article-image

dsgdfg

You might also like

Most Viewed