സാംസ സാംസ്‌കാരിക സമിതിക്ക് പുതിയ നേതൃത്വം
മനാമ: സാംസ ബഹ്‌റൈൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇത് സംബന്ധിച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് ബാബു മാഹി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സതീഷ് പൂമനക്കൽ 2023 - 2024 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രക്ഷധികാരികളായ മനീഷ്, മുരളി കൃഷ്ണൻ, ജേക്കബ് കൊച്ചുമോൻ,വൈസ് പ്രസിഡന്റ് സോവിൻ,നിർമല ജേക്കബ്, ലേഡീസ് വിംഗ് പ്രസിഡന്റ് അമ്പിളി സതീഷ് എന്നിവർ സംസാരിച്ചു. യോഗത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 20ന് അദ്ലിയ ബാംഗ്സാങ്ങ് തായി ഓഡിറ്റോറയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
പുതിയ ഭാരവാഹികളായി ബാബു മാഹി പ്രസിഡന്റ്, ദിലീപ് വൈസ് പ്രസിഡന്റ്,അനിൽ കുമാർ എ വി. ജനറൽ സെക്രട്ടറി, സിതാര മുരളികൃഷ്ണൻ ജോയിന്റ് സെക്രട്ടറി,റിയാസ് കല്ലമ്പലം ട്രഷറർ എന്നിവരെയും തെരഞ്ഞെടത്തു. നിർമല ജേക്കബ് എന്റർടൈൻമെന്റ് സെക്രട്ടറി,മനീഷ് ചിൽഡ്രൻസ് വിംഗ് കൺവീനർ, വിനീത് മാഹി മെമ്പർഷിപ് സെക്രട്ടറി, സോവിൻ ചാരിറ്റി കൺവീനർ,രക്ഷാധികാരികൾ മനീഷ് പോന്നോത്ത്, മുരളീകൃഷ്ണൻ, ജേകബ് കൊച്ചുമോൻ എന്നിവരാണ് മറ്റ് ഭാരവാഹികൾ. വൈസ് പ്രസിഡന്റ് സോവിൻ നന്ദി രേഖപ്പെടുത്തി.
dsfsdf