എസ്.എൻ.സി.എസ് ഉമ്മുൽ ഹസ്സം സി. കേശവൻ ഏരിയ യൂനിറ്റിന്റെ പ്രവർത്തന ഉദ്ഘാടനം സംഘടിപ്പിച്ചു
എസ്.എൻ.സി.എസ് ഉമ്മുൽ ഹസ്സം സി. കേശവൻ ഏരിയ യൂനിറ്റിന്റെ 2024 -2025 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള ഏരിയ യൂനിറ്റ് കമ്മിറ്റിയുടെ എസ്.എൻ.സി.എസ് ഓഡിറ്റോറിയത്തിൽ നടന്നു. കൺവീനർ ശ്രീലാൽ അധ്യക്ഷതവഹിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം നിർവഹിച്ചു.
ഏരിയ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്ത അജേഷ് കണ്ണൻ സ്വാഗതം ആശംസിച്ചു. എസ്.എൻ.സി.എസ് ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത്, ഏരിയ കോഓഡിനേറ്റർ സുനീഷ് സുശീലൻ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി ട്രഷറർ സുരേഷ് രാമകൃഷ്ണൻ നന്ദി രേഖപ്പെടുത്തി. ഉമ്മുൽ ഹസ്സം യൂനിറ്റിലെ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.
sdfgs