കലാലയം സാംസ്കാരിക വേദി ഫോട്ടോഗ്രഫി മത്സരം; വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കലാലയം സാംസ്കാരിക വേദി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പ്രജുൽ ടി. പ്രകാശിന് സമ്മാനം നൽകി. ‘ഇക്കോ വൈബ്’ പരിസ്ഥിതി കാമ്പയനിന്റെ ഭാഗമായാണ് ബഹ്റൈൻ പ്രവാസി മലയാളികൾക്കായി മത്സരം സംഘടിപ്പിച്ചത്. ഇക്കോ വൈബ് കാമ്പയിനിന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതി സൗഹൃദ സംഗമങ്ങൾ, ബോധവത്കരണം, ക്വിസ് മത്സരം തുടങ്ങി വ്യത്യസ്തങ്ങളായ പദ്ധതികൾ നടത്തിയിരുന്നു.
ബഷീർ ഓർമ ദിനത്തിന്റെ ഭാഗമായി മാങ്കോസ്റ്റിൻ എന്ന പേരിൽ മുഹറഖ് കലാലയം സാംസ്കാരിക വേദി ഗുദൈബിയ്യയിൽ നടത്തിയ പരിപാടിയിൽ ഫിറോസ് തിരുവത്ര പ്രജുലിന് അവാർഡ് നൽകി. ആർ.എസ്.സി നാഷനൽ ചെയർമാൻ ശിഹാബ് പരപ്പ, അഡ്വ. ശബീർ, മുഹമ്മദ് കുലുക്കല്ലൂർ, ബിജി തോമസ്, ഫസൽ ശിവപുരം, ഷബീർ വടകര, അഷ്റഫ് മങ്കര, സ്വഫ് വാൻ സഖാഫി, എന്നിവർ പങ്കെടുത്തു.
ോേോേ്