നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ ആറാമത് വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു


ആലപ്പുഴ ജില്ലയിലെ നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം പഞ്ചായത്തുകളിലും പരിസരപ്രദേശങ്ങളിലുമുള്ള ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ ആറാമത് വാർഷിക പൊതുയോഗവും 2024 - 2025 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും  നടന്നു. പ്രസിഡന്റ് ദീപക്ക് പ്രഭാകർ അധ്യക്ഷത വഹിച്ചു.  പ്രസിഡന്‍റായി കെ.കെ. ബിജുവിനെയും, സെക്രട്ടറിയായി പ്രസന്നകുമാറിനെയും, ട്രഷററായി വിജുവിനെയും,  വൈസ് പ്രസിഡന്റായി സനിൽ വള്ളിക്കുന്നത്തെയും, ജോയന്റ് സെക്രട്ടറിയായി സാമുവേൽ മാത്യുവിനെയും, എന്റർടൈൻമെന്റ് സെക്രട്ടറിയായി ബോണി മുളപ്പാംപള്ളിനെയും തെരഞ്ഞെടുത്തു. വിനോദ് ജോൺ, ലിബിൻ സാമുവേൽ, നിധിൻ ഗംഗ, ശ്യാംജിത്ത്, അജിത്ത് എന്നിവരാണ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ. 

സിസിലി വിനോദിനെ ലേഡീസ് വിങ് കോഓഡിനേറ്ററായും  ഉപദേശകസമിതി അംഗങ്ങളായി സുമേഷ്, സിബിൻ സലിം, ദീപക് പ്രഭാകർ, ഗിരീഷ് കുമാർ, ജിനു ജി എന്നിവരെയും തെരഞ്ഞെടുത്തു. അശോകൻ താമരക്കുളം, പ്രമോദ് എന്നിവരാണ് നാട്ടിലെ കോർഡിനേറ്റർമാർ. കൂട്ടായ്മയിൽ അംഗങ്ങളാകാൻ താല്പര്യമുള്ള ബഹ്‌റൈൻ പ്രവാസികൾക്ക് 3908 7184 അല്ലെങ്കിൽ 3888 5714 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

article-image

sdesf

You might also like

Most Viewed