ഉമ്മൻ ചാണ്ടി സ്മാരക - ഓൺലൈൻ കോൺഗ്രസ് പാഠശാലയുടെ ഉദ്ഘാടനം ജൂലൈ 16ന്
ഐ.വൈ.സി.സി ബഹ്‌റൈൻ ഐ.ടി & മീഡിയ വിങിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഉമ്മൻ ചാണ്ടി സ്മാരക - ഓൺലൈൻ കോൺഗ്രസ് പാഠശാലയുടെ ഉദ്ഘാടനം ജൂലൈ 16 രാത്രി 7.30ന്, ഐ.വൈ.സി.സി ബഹ്‌റൈൻ ഒഫീഷ്യൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അഡ്വ : വിദ്യ ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും.
ജനാധിപത്യ, മതേതര ഇന്ത്യയിൽ കോൺഗ്രസിന്റെ പ്രസക്തി " എന്ന വിഷയത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയും, ലോയേർസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ : ഇ. ആർ വിനോദ് വിഷയാവതരണം നടത്തും. ജൂലൈ 19ന് ഉമ്മുൽ ഹസം കിംസ് ഹോസ്പിറ്റൽ ഹാളിൽ വെച്ച് ഉമ്മൻചാണ്ടി അനുസ്മരണ സംഗമവും സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 35510845 അല്ലെങ്കിൽ 36565517 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
sdfsdf