പ്രതിഭ ശാസ്ത്ര ക്ലബ്ബിന്റെ "ലിറ്റിൽ പ്ലാനറ്റസ്" ശ്രദ്ധേയമായി
പ്രതിഭ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ "ലിറ്റിൽ പ്ലാനറ്റസ്" എന്ന പരിപാടി പ്രതിഭ ഹാളിൽ വെച്ചു നടന്നു. ബഹറിനിലെ വിവിധ സ്കൂളുകളിൽ നിന്നുമുള്ള 50 ഓളം കുട്ടികൾ പങ്കെടുത്ത ക്വിസ് പ്രോഗ്രാം ഈ പരിപാടിയുടെ മുഖ്യ ആകർഷണമായി. സയൻസ് കേരള ചാനൽ എഡിറ്റർ അരുൺ രവിയുടെ ആമുഖ പ്രഭാഷണത്തോടുകൂടി ആരംഭിച്ച പരിപാടിയിൽ സൗരയൂഥം കേന്ദ്ര വിഷയമായുള്ള സെമിനാറും നടന്നു.
ഇതിൽ വിവിധ ഗ്രഹങ്ങളെ കുറിച്ചുള്ള വിശകലനം പതിനഞ്ചോളം കുട്ടികൾ ശാസ്ത്രീയമായ രീതിയിൽ അവതരിപ്പിച്ചു. ക്വിസ് വിജയികൾക്കും സെമിനാർ അവതരിപ്പിച്ചവർക്കും ഉള്ള സർട്ടിഫിക്കറ്റ്, മെഡൽ, മറ്റ് സമ്മാനങ്ങൾ എന്നിവ പ്രതിഭയുടെ ഭാരവാഹികൾ വിതരണം ചെയ്തു.
്്ന്
േ്ിേോ്
ോേിേ്െി