ബഹ്‌റൈനിൽ കഴിഞ്ഞവർഷം 38 പുതിയ ഫാക്ടറികൾ പ്രവർത്തനമാരംഭിച്ചതായി വ്യവസായ വാണിജ്യ മന്ത്രാലയം


ബഹ്‌റൈനിൽ കഴിഞ്ഞവർഷം 38 പുതിയ ഫാക്ടറികൾ പ്രവർത്തനമാരംഭിച്ചതായി വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം ഫാക്ടറികളുടെ എണ്ണം ഇപ്പോൾ 857 ആയി ഉയർന്നു. വ്യാവസായിക മേഖലയിലേക്ക് വന്ന നിക്ഷേപത്തിലും ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 3.7 ബില്യൺ ദിനാർ നിക്ഷേപ്പം രേഖപ്പെടുത്തിയിട്ടുള്ള ഫാക്ടറികൾക്കായി ആകെ 14.5 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്.  വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി സർക്കാർ  വ്യാവസായിക മേഖലകൾക്കായി കൂടുതൽ സ്ഥലം നീക്കിവെക്കാനും ഒരുങ്ങുന്നുണ്ട്.

വ്യാവസായിക മേഖലയിൽ വാടകയിൽനിന്നുള്ള വാർഷിക വരുമാനം 14.5 ദശലക്ഷം ദീനാറിലെത്തിയിട്ടുണ്ട്. വ്യാവസായിക പ്ലോട്ട് വാടക കരാറുകൾക്ക് മന്ത്രാലയം നിശ്ചിത നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മാനുഫാക്ചറിങ് ഇൻഡസ്ട്രി ആണെങ്കിൽ പ്രതിവർഷം ഒരു ചതുരശ്ര മീറ്ററിന് ഒരു ദീനാർ എന്ന നിരക്കിലും, മാനുഫാക്ചറിങ് ഇൻഡസ്ട്രി ആണെങ്കിൽ പ്രതിവർഷം ഒരു ചതുരശ്ര മീറ്ററിന് ഒരു ദീനാർ എന്ന നിരക്കിലുമാണ്  25 വർഷത്തെ പാട്ടക്കാലാവധിക്ക് സ്ഥലം നൽകുന്നത്.  അതേസമയം ലോജിസ്റ്റിക് പ്രവർത്തനങ്ങൾക്കാണെങ്കിൽ പ്രതിവർഷം ഒരു ചതുരശ്ര മീറ്ററിന് നാലു ദീനാർ എന്ന നിരക്കിൽ 15 വർഷത്തേക്കാണ് പാട്ടത്തിന് നൽകുന്നത്.  

article-image

zszv

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed