ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ വനിതാവേദി കുട്ടികളുടെ ചിത്രരചന മത്സരം സംഘടിപ്പിച്ചു


ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ വനിതാവേദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്ലബിൽവെച്ച് 16 വയസ്സുവരെയുള്ള കുട്ടികളുടെ ചിത്രരചന മത്സരം സംഘടിപ്പിച്ചു. വനിതാവേദി പ്രസിഡന്റ്‌ ആതിര പ്രശാന്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡോ. അസ്മ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാവേദി സെക്രട്ടറി സുനിത നായർ സ്വാഗതവും അസോസിയേഷൻ പ്രസിഡന്റ്‌ ജയ്സൺ കൂടാംപള്ളത്ത്, ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, ചാരിറ്റി കോഓഡിനേറ്റൽ ജോർജ് അമ്പലപ്പുഴ എന്നിവർ ആശംസയും അറിയിച്ചു. 

സുബ്ബലക്ഷ്മി ശ്രീജിത്ത്, സംസമ അബ്ദുൽ ലയിൽ എന്നിവരായിരുന്നു വിധികർത്താക്കൾ. ആറ് വയസ് വരെ പ്രായമുള്ളവരുടെ ഗ്രൂപ്പിൽ ആർദ്ര രാജേഷ് ഒന്നാം സ്ഥാനവും, ടെസ്സ ഫ്രാൻസിസ് രണ്ടാം സ്ഥാനവും, അനിരുദ്ധ് ശ്രീറാം മൂന്നാം സ്ഥാനവും നേടിയപ്പോൾ ഏഴ് മുതൽ 12 വയസ് വരെയുള്ളവരുടെ വിഭാഗത്തിൽ നേഹ ജഗദീഷ്, ഒയിൻഡ്രില ഡേ, ആൻഡ്രിയ സാറ റിജോയ് എന്നിവർ യഥാക്രമം ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 13 മുതൽ 16 വയസ്സ് വരെ പ്രായമുള്ളവരിൽ ഒന്നാം സ്ഥാനം അമൃത ജയ്ബുഷിനും, രണ്ടാ സ്ഥാനം ശ്രീഭവാനി വിവേകിനും, മൂന്നാം സ്ഥാനം മെഹ്ന ശ്രീനിവാസിനും ലഭിച്ചു. വിജയികൾക്ക് ഇന്ത്യൻ സ്കൂൾ മുൻ വൈസ് പ്രിൻസിപ്പൽ വിനോദ് എസ്.എ സമ്മാനങ്ങൾ വിതരണം ചെയ്തു. വനിതാവേദി ട്രഷറർ ശാന്തി ശ്രീകുമാർ നന്ദി രേഖപ്പെടുത്തി. 

article-image

sdgfdg

article-image

sdsdffg

article-image

xdgxdgd

You might also like

Most Viewed