ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിന്റെ വാട്ടർപ്രൂഫിംഗ് അറ്റകുറ്റപ്പണികൾക്കായി ടെൻഡർ ക്ഷണിച്ചു


ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിന്റെ  വാട്ടർപ്രൂഫിംഗ് അറ്റകുറ്റപ്പണികൾക്കായി സ്കൂൾ വെബ്‍സൈറ്റിലൂടെ ടെൻഡർ ക്ഷണിച്ചു. 3,376 ചതുരശ്ര മീറ്റർ കോൺക്രീറ്റ് മേൽക്കൂരയുടെ അറ്റകുറ്റപ്പണികളും സാൻഡ്‌വിച്ച് പാനൽ മേൽക്കൂരയിലെ ഗട്ടർ, ഡ്രെയിൻ ഹോൾ എന്നിവയുടെ അറ്റകുറ്റപ്പണികളും നടത്തുന്നതിനാണ്  ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികൾക്ക്  സ്കൂൾ നിയമിച്ച  അംഗീകൃത കൺസൾട്ടന്റായ   ടെക്നോളജി എഞ്ചിനീയറിംഗ് മേൽനോട്ടം വഹിക്കും.

ഇക്കഴിഞ്ഞ  ജൂൺ 28-ന് നടന്ന സ്‌കൂൾ അടിയന്തര ജനറൽ ബോഡി യോഗത്തിൽ  റിഫ കാമ്പസിലെ വാട്ടർപ്രൂഫിംഗ് ജോലികൾക്കുള്ള സാമ്പത്തിക അനുമതിയെന്ന അജണ്ട അംഗീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്  കർശന വ്യവസ്ഥകളോടെ ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്.  താൽപ്പര്യമുള്ള കരാറുകാർ ജൂലൈ 14നകം ഇമെയിൽ വഴി പങ്കാളിത്തം സ്ഥിരീകരിക്കേണ്ടതുണ്ട്.  ലേലത്തിൽ പങ്കെടുക്കുന്നവർ സീൽ ചെയ്ത ടെൻഡറുകൾ  ജൂലായ് 25 ന് ഉച്ചയ്ക്ക് 2 മണിക്കകം ഇന്ത്യൻ സ്‌കൂൾ ഇസ  ടൗൺ കാമ്പസിൽ സമർപ്പിക്കണം. 

article-image

sdfsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed