മനാമയിൽ ഇമാം ഹുസൈൻ ക്ലിനിക് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു
വരാനിരിക്കുന്ന അശൂറാ ദിനാചരണങ്ങളുടെ ഭാഗമായി മനാമയിൽ ഇമാം ഹുസൈൻ ക്ലിനിക് ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ ഉദ്ഘാടനം ചെയ്തു. കാപിറ്റൽ ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ, ജഅ്ഫരീ വഖ്ഫ് കൗൺസിൽ യൂസുഫ് ബിൻ സാലിഹ് അസ്സാലിഹ്, പ്രാഥമികാരോഗ്യ കേന്ദ്രം ചീഫ് എക്സിക്യൂട്ടിവ് ഡോ. ഇജ്ലാൽ ഫൈസൽ അൽ അലവി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ ആശൂറ പരിപാടികൾ വിജയിപ്പിക്കുന്നതിനാവശ്യമായ സഹായ സഹകരണങ്ങൾ നൽകണമെന്ന രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ സംവിധാനങ്ങളൊരുക്കുന്നതായി മന്ത്രി വ്യക്തമാക്കി.
അശൂറാ പരിപാടികളോടനുബന്ധിച്ച് മനാമയിലെ ഇമാം ഹുസൈൻ റോഡിന് സമീപം ജഅ്ഫരി വഖഫ് കൗൺസിലിന് കീഴിൽ സംഘടിക്കുന്ന ഇമാം ഹുസൈൻ കലാ പ്രദർശനം കാപിറ്റൽ ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. അബ്ബാസ് അൽ മൂസവി എന്ന കലാകാരന്‍റെ കലാസൃഷ്ടികളാണ് ഇതിൽ പ്രദർശിപ്പിക്കുന്നത്.
sdfsf