കെ.സി.എ-ബി.എഫ്.സി ഓണം പൊന്നോണം 2024


മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ), ‘കെ.സി.എ -ബി.എഫ്.സി ഓണം പൊന്നോണം 2024’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. വിവിധ സാംസ്കാരിക പരിപാടികളും ഓണവുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉൾപ്പെടെ ആസ്വാദകർക്ക് ദൃശ്യവിരുന്നാകുന്ന ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ ആറിന് ആരംഭിച്ച് ഒക്ടോബർ നാലിന് സ്വാദിഷ്ടമായ ഓണം സ്പെഷൽ വിഭവ സദ്യയോടുകൂടി അവസാനിക്കും.

2024 സെപ്റ്റംബർ ആറിന് വെള്ളിയാഴ്ച ഉദ്ഘാടന പരിപാടിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ‘കെ.സിഎ -ബി.എഫ്.സി ഓണം പൊന്നോണം 2024’ ആഘോഷത്തിന്റെ പതാക ഉയർത്തൽ ചടങ്ങോടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. അംഗങ്ങൾക്ക് വേണ്ടിയുള്ള ഓണപ്പുടവ മത്സരവും സംഘടിപ്പിക്കും. ഓണവുമായി ബന്ധപ്പെട്ട് ഓപൺ ടു ആൾ കാറ്റഗറിയിലും മെംബേഴ്സ് ഓൺലി കാറ്റഗറിയിലുമായി പരമ്പരാഗത മത്സരങ്ങൾ സംഘടിപ്പിക്കും. ഓണാഘോഷ പരിപാടികൾക്കൊപ്പം പായസം മത്സരം, തിരുവാതിര, ഓണപ്പാട്ട്, പരമ്പരാഗത ഓണം വസ്ത്രധാരണ മത്സരമായ ‘തനിമലയാളി’ ഓണപ്പുടവ മത്സരം, വടംവലി മത്സരം, പഞ്ചഗുസ്തി മത്സരം, കുട്ടികൾക്ക് വേണ്ടിയുള്ള മാവേലി മത്സരം എന്നിവ സംഘടിപ്പിക്കും. പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ സെപ്റ്റംബർ 27ന് കെ.സി.എ പരിസരത്ത് ഗ്രാൻഡ് ഫിനാലെ പരിപാടി നടക്കും. വ്യത്യസ്ത വിഭവങ്ങളോടെ സ്വാദിഷ്ടമായ ഓണസദ്യ ഒക്ടോബർ നാലിന് കെ.സി.എ ഹാളിൽ നടക്കും.

article-image

bcb

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed