ഓൺലൈൻ ചൂഷണത്തിൽനിന്നും ബ്ലാക്ക് മെയിലിംഗിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ ഹിമായ ദേശീയ കാമ്പയിൻ


ഓൺലൈൻ ചൂഷണത്തിൽനിന്നും ബ്ലാക്ക് മെയിലിംഗിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ ബഹ്റൈൻ പബ്ലിക് പ്രോസിക്യൂഷൻ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം, നീതിന്യായ മന്ത്രാലയം, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ് മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹിമായ എന്ന പേരിൽ ദേശീയ കാമ്പയിൻ ആരംഭിച്ചു.

കുട്ടികളുടെ ഇടയിലുള്ള ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കുന്നതിനും, ഡിജിറ്റൽ സുരക്ഷ അപ്ലിക്കേഷനുകൾ ഉപയോഗിക്കാനായുള്ള മാർഗനിർദേശങ്ങൾ നൽകുന്നതിനും കാംപെയിൻ പ്രയോജനപ്പെടുത്തും. കഴിഞ്ഞ ഒന്നരവർഷത്തിനുള്ളിൽ മാത്രം പതിനഞ്ച് വയസിന് താഴെ പ്രായമുള്ളവരെ ലക്ഷ്യമിട്ട് നടത്തിയ 160 ഓളം ക്രിമിനൽ കേസുകളാണ് പോലീസ് അധികൃതർ ബഹ്റൈനിൽ കൈകാര്യം ചെയ്തത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 998 എന്ന നമ്പറിലാണ് വിളിച്ച് അറിയിക്കേണ്ടത്. 

article-image

ിിപരിപര

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed