നിയമ ലംഘനം: ബഹ്റൈനിൽ 118 പേരെ നാടുകടത്തി


ജൂൺ 30 മുതൽ ജൂലൈ ആറ് വരെയുള്ള ഒരാഴ്ചക്കാലയളവിൽ 616 പരിശോധനകൾ നടത്തുകയും ഇതിലൂടെ താമസ, തൊഴിൽ വിസ നിയമങ്ങൾ ലംഘിച്ച 50 വിദേശ തൊഴിലാളികളെ പിടികൂടുകയും ചെയ്തുവെന്ന് എൽഎംആർഎ അധികൃതർ അറിയിച്ചു. പ്രസ്തുത കാലയളവിൽ നിയമ ലംഘനത്തിന്‍റെ പേരിൽ നേരത്തേ പിടികൂടപ്പെട്ടിരുന്ന 118 പേരെ നാടുകടത്തുകയും ചെയ്തു.

വിവിധ ഗവർണറേറ്റുകളിൽ പൊലീസ് അധികാരികൾ, നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്‍റ്സ് അഫയേഴ്സ്, ഗവർണറേറ്റുകൾ, വാണിജ്യ, വ്യവസായ മന്ത്രാലയം എന്നിവയുടെ സഹായ സഹകരണങ്ങളോടെ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധന തുടരുമെന്നും എൽ.എം.ആ.ർ.എ അധികൃതർ കൂട്ടിച്ചേർത്തു.

article-image

ോേ്ിോേ

You might also like

Most Viewed