വൈക്കം മുഹമ്മദ്‌ ബഷീർ ഓർമദിനം ആചരിച്ചു


മനാമ: കലാലയം സാംസ്കാരികവേദി റിഫ സോണിന്റെ ആഭിമുഖ്യത്തില്‍ മാങ്കോസ്റ്റിൻ എന്ന പേരിൽ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു.  പരിപാടിയിൽ ബഷീര്‍ കൃതികളിലെ ഭാഷ, സാഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. എഴുത്തുകാരനും പ്രതിഭ ബഹ്‌റൈൻ റിഫ മേഖല സാഹിത്യവേദി കൺവീനറുമായ അഷ്‌റഫ്‌ മളി സംഗമം ഉദ്ഘാടനം ചെയ്തു. ബഷീറിയന്‍ കഥാപാത്രങ്ങളുടെ ദാര്‍ശനികത എന്ന വിഷയത്തില്‍ സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.പി.കെ മുഹമ്മദ് വിഷയാവതരണം നടത്തി.

ഐ.സി.എഫ് റിഫ പ്രസിഡന്റ് ശംസുദ്ദീൻ സുഹ് രി എഴുത്തിന്റെയും വായനയുടെയും പ്രാധാന്യത്തെ അധികരിച്ച് സംസാരിച്ചു. ബഷീറിന്റെ കഥകൾ, നോവലുകൾ പഠന വിഷയമാവുന്നില്ല. എൻ.സി.ഇ.ആർ.ടിയുടെ കീഴിലുള്ള പുസ്തകങ്ങളിൽ ബഷീറിന്റെ കൃതികൾ ഉൾപ്പെടുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു. ഇർഷാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. സുഫൈർ സഖാഫി സ്വാഗതവും അജ്മൽ കണ്ണൂർ നന്ദിയും പറഞ്ഞു.  

 

article-image

asdsada

You might also like

Most Viewed