മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ:
വർഷങ്ങളോളം ബഹ്റൈൻ പ്രവാസിയായിരുന്ന കണ്ണൂർ സ്വദേശി എ കെ ചികിത്സയിലിരിക്കെ നാട്ടിൽ മരണപ്പെട്ടു. ബഹ്റൈൻ മന്ത്രാലയത്തിലെ ജീവനക്കാരനായിരുന്ന അദ്ദേഹം സമസ്ത ബഹ്റൈന്റെ സ്വലാത്ത് മജ്ലിസുകളിലെയും വിജ്ഞാന സദസ്സുകളിലെയും നിറ സാന്നിധ്യവും, ജീവകാരുണ്യ പ്രവർത്തകനും ആയിരുന്നു. ജൂലൈ 11ന് രാത്രി 10 മണിക്ക് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്വലാത്ത് മജ്ലിസിൽ പരേതന് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരവും പ്രാർത്ഥനാ സദസ്സും ഉണ്ടായിരിക്കുമെന്ന് സമസ്ത നേതാക്കൾ അറിയിച്ചു.
aa