ഇടപ്പാളയം ക്രിക്കറ്റ് ലീഗ് : കൊമ്പൻസ് കാലടി തുടർച്ചയായി രണ്ടാമതും ജേതാക്കളായി


മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മെമ്പേഴ്സ് ക്രിക്കറ്റ് ലീഗ് സീസൺ -2 ൽ കൊമ്പൻസ് കാലടി തുടർച്ചയായി രണ്ടാമതും ജേതാക്കളായി. ഈസ്റ്റ്‌ റിഫാ സ്പോർട്സ് ക്ലബ്ബിൽ വച്ച് നടന്ന മത്സരം ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരി ഷാനവാസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു.

എടപ്പാൾ, കാലടി, വട്ടംകുളം, തവനൂർ എന്നീ പഞ്ചായത്ത് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ വൈപേഴ്സ് വട്ടംകുളം, ഈഗിൾസ് എടപ്പാൾ, കൊമ്പൻസ് കാലടി, ടെസ്ക്കേഴ്സ് തവനൂർ എന്നീ നാല് ടീമുകളാണ് പങ്കെടുത്തത്. മത്സരത്തിന്റെ ഫൈനലിൽ 43 റൺസിന് വൈപേഴ്സ് വട്ടൻകുളത്തിനെ പരാജയപ്പെടുത്തിയാണ് കൊമ്പൻസ് കാലടി ജേതാക്കളായത്. ഓൾറൗണ്ടർ പ്രകടനം കാഴ്ചവച്ച മിഥുൻ ആണ് ഫൈനലിലെ മികച്ച താരമായത്. രക്ഷാധികാരികളായ രാജേഷ് നമ്പ്യാർ, പ്രസിഡന്റ് ഫൈസൽ ആനോടിയിൽ , ജനറൽ സെക്രട്ടറി ഷാഹുൽ കാലടി, ട്രഷറർ രാമചന്ദ്രൻ പോട്ടൂർ എന്നിവർ നേതൃത്വം നൽകി.

article-image

vccvzvccx

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed