കെ.എം.സി.സി കുടുംബ സംഗമം സംഘടിപ്പിച്ചു
റിഫ : കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി സി.എച്ച് ഓഡിറ്റോറിയത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറർ കെ.പി. മുസ്തഫ സംഗമം ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. മുഖ്യാതിഥിയെ സീനിയർ പ്രവർത്തകനായ ആർ.കെ. മുഹമ്മദ് ഷാളണിയിച്ചു. മുസ്‍ലിം ലീഗ് നേതാവും മുൻ മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റും ദലിത് ലീഗ് നേതാവുമായ എ.പി. ഉണ്ണികൃഷ്ണന്റെ അകാല വിയോഗത്തിൽ സംഗമം അനുശോചനം രേഖപ്പെടുത്തി.
കെ.എം.സിയുടെ അൽ അമാന മെംബറായിരിക്കെ മരണപ്പെട്ട തൃശൂർ സ്വദേശിയുടെ കുടുംബത്തിന് മരണാനന്തര സഹായമായ 5 ലക്ഷം രൂപ സംസ്ഥാന ട്രഷറർ കെ.പി. മുസ്തഫ അമാന കൺവീനർമാരായ ഷമീർ, ഫസലുറഹ്മാൻ എന്നിവർക്ക് കൈമാറി. എടവരാട്, പ്രദേശത്തെ രോഗിക്കുള്ള ചികിത്സ സഹായം ടിപ്ടോപ് ഉസ്മാൻ നിസാർ മാവിലിക്കും കോട്ടൂർ പ്രദേശത്തെ പാവപ്പെട്ട യുവതിക്കുള്ള വിവാഹ സഹായം എൻ. അബ്ദുൽ അസീസ് സി.പി. ഉമ്മർനും കൈമാറി. ഓഫിസിലേക്ക് സ്പോൺസർ ചെയ്ത കമ്പ്യൂട്ടർ റിയ ട്രാവൽ (ഈസ്റ്റ്റഫ) ഏജൻസി പ്രതിനിധികളായ ഷനീർ, ജഗൻ ചേർന്ന് അബ്ദുസമദ് പൂക്കോട്ടൂരിന് കൈമാറി. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം ആശംസകൾ നേർന്നു. റഫീക്ക് കുന്നത്ത് അധ്യക്ഷതവഹിച്ചു. ടി.ടി. അഷറഫ് സ്വാഗതവും എം.കെ സിദ്ദീഖ് നന്ദിയും പറഞ്ഞു.
QW
SDEFRGGFGF