ബ്ലഡ്‌ ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ മെ‍ഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


മനാമ : ബഹ്റൈനിലെ ബ്ലഡ്‌ ഡോണേഴ്സ് കേരളയുടെ നേതൃത്വത്തിൽ സിത്ര അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് ജൂലൈ 26ന് രാവിലെ 7:30 മുതൽ 12:30 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നവരുടെ സിറം ക്രിയാറ്റിൻ , ബ്ലഡ്‌ ഷുഗർ, കൊളെസ്ട്രോൾ, ട്രൈഗ്ലിസറൈസ് , യൂറിക് ആസിഡ്, SGPT, SGOT തുടങ്ങിയ പരിശോധനകൾ തികച്ചും സൗജന്യമായി നടത്തുന്നതാണ്. ഇതോടൊപ്പം ഒരു തവണ ഡോക്ടറെ കാണുവാനുള്ള അവസരവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 39125828 അല്ലെങ്കിൽ 38978535 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

AXdsaadsadfsfdsdfs

You might also like

Most Viewed