ആശൂറ ദിനാചരണങ്ങൾക്കൊരുങ്ങി ബഹ്റൈൻ
മനാമ : വരാനിരിക്കുന്ന അശൂറാ ദിനാചരണങ്ങൾ വിജയിപ്പിക്കാനാവശ്യമായ സഹായങ്ങൾ നൽകാൻ വിവിധ മന്ത്രാലയങ്ങൾക്ക് ഹമദ് രാജാവ് നിർദേശം നൽകി. ബഹ്റൈൻ മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും, അറബ് ഇസ്ലാമിക സമൂഹത്തിനും ഹിജ്റ പുതുവർഷാശംസകൾ നേർന്നു.
രാജ്യത്തിന്‍റെ വളർച്ചയിലും വികാസത്തിലും വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിക്കാനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക് സാധിച്ചതായി ബഹ്റൈൻ രാജാവ് വിലയിരുത്തി. ബഹ്റൈന്‍റെ പൈതൃകവും വ്യത്യസ്തതയും സംസ്കാരവും നിലനിർത്തുന്നതിന് അനുയോജ്യമായ പദ്ധതികൾ ആവശ്യമാണെന്നും, മുഹറഖ് ടൗൺ നവീകരണം, മനാമ സൂഖ് നവീകരണം എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
SDSDFADSFAS
XFVVXVCCX