തൊഴിലാളികൾക്കിടയിൽ സാമ്പത്തികമാനേജ്മെന്റ് പരീശീലനം സംഘടിപ്പിച്ച് ഐസിആർഎഫ്


മനാമ : ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ നാസ് കോർപ്പറേഷനിലെ തൊഴിലാളിൾക്കിടയിൽ വ്യക്തിഗത സാമ്പത്തിക മാനേജ്‌മെന്റ് പരിശീലന ശിൽപ്പശാലകൾ സംഘടിപ്പിച്ചു. ഒരുമാസ കാലയളവിൽ നടന്ന പരിപാടിയുടെ ഭാഗമായി തൊഴിലാളികൾക്ക് അവരുടെ സാമ്പത്തികാസൂത്രണം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നടത്തേണ്ടതിന്റെ പരിശീലനമാണ് ലഭിച്ചത്. ബജറ്റിംഗ്, സേവിംഗ്സ്, ബാധ്യത മാനേജ്മെന്റ്, വിവിധ ഇൻഷുറൻസ് സ്കീമുകൾ, തദ്ദേശീയ സർക്കാരുകൾ നൽകുന്ന നിക്ഷേപ അവസരങ്ങൾ എന്നിവയോടൊപ്പം തട്ടിപ്പ് കോളുകൾ, പലിശ കെണികൾ, വ്യക്തിഗത ഐഡന്റിറ്റികൾ പങ്കിടുന്നത് സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ എന്നിവയെക്കുറിച്ചുള്ള അവബോധം എന്നിവയും ശില്പശാലകളിൽ ഉൾപ്പെടുത്തിയിരുന്നു.

ഐസിആർഎഫ് ട്രഷറർ സിഎ മണി ലക്ഷ്മണമൂർത്തിയുടെ നേതൃത്വത്തിൽ നടന്ന ശിൽപശാലകൾക്ക് സിഎ ഷർമിള സേത്ത്, സിഎ മഹേഷ് കുമാർ നാരായൺ, സിഎ വിവേക് ഗുപ്ത, സിഎ അഭിഷേക് ഗുപ്ത എന്നിവർ പിന്തുണ നൽകി. ഒരു മാസത്തിനിടെ ഏഴ് സെഷനുകളിലായി നടത്തിയ ശിൽപശാലകളിൽ മൊത്തം 1300 ഓളം തൊഴിലാളികൾ പങ്കെടുത്തു.

article-image

XZDDGSVDGSDSA

article-image

CDSZDCXZXZ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed