ഉമ്മൻ ചാണ്ടി അനുസ്മരണത്തിനൊരുങ്ങി ഐവൈസിസി ബഹ്റൈൻ
മനാമ:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച്, ഐവൈസിസി ബഹ്റൈൻ " ഉമ്മൻചാണ്ടി അനുസ്മരണ സംഗമം" സംഘടിപ്പിക്കുന്നു. ജൂലൈ 19 ന്, ഉമ്മുൽ ഹസത്തിലെ കിംസ് ഹോസ്പിറ്റൽ കൺവൻഷൻ ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
saadffdsadfsdfswfds