ജി.സി.സി റെയിൽവേ പദ്ധതി; ഭൂമിയേറ്റെടുക്കൽ നടപടികൾ ബഹ്റൈനിലും ആരംഭിച്ചു
ജി.സി.സി രാജ്യങ്ങളിൽ നടപ്പിലാക്കാനിരിക്കുന്ന റെയിൽവേ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾ ബഹ്റൈനിലും ആരംഭിച്ചു. 2030 ഡിസംബറിൽ യാഥാർഥ്യമാക്കാനുദ്ദേശിക്കുന്ന പദ്ധതിക്കായി ജനാബിയ പ്രദേശത്ത് 17 വസ്തുവകകൾ ഏറ്റെടുക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഉത്തരവ് മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് പുറപ്പെടുവിച്ചു. ജനാബിയക്ക് പുറമെ റാംലി, നുവൈദ്രത്ത്, മുഹറഖ് എന്നിവിടങ്ങളിലും ഭൂമി ഏറ്റെടുക്കുന്നുണ്ട്. എല്ലാ ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട റെയിൽവേ പദ്ധതിയുടെ പ്രവർത്തന പദ്ധതി സംബന്ധിച്ച് പഠിക്കാൻ കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ റിയാദിൽ ജൂലൈ ഏഴിനകമാണ് ടെൻഡർ സമർപ്പിക്കേണ്ടത്. ടെൻഡറുകൾ ഒരു മാസത്തിനുശേഷം തുറക്കും.
യു.എ.ഇയും സൗദിയുമാണ് പദ്ധതിയുടെ പ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ടുപോയിരിക്കുന്നത്. 25 ബില്യൻ ഡോളർ ചെലവ് കണക്കാക്കുന്ന പശ്ചിമേഷ്യയിലെ ഗതാഗത സംവിധാനത്തിന്‍റെ മുഖച്ഛായതന്നെ മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പദ്ധതിയാണിത്.
sasdf
sasdf