2024ലെ പാരിസ് ഒളിമ്പിക്‌സിൽ ബഹ്റൈനിൽനിന്ന് 14 കായിക താരങ്ങൾ പങ്കെടുക്കും
2024ലെ പാരിസ് ഒളിമ്പിക്‌സിൽ ബഹ്റൈനിൽനിന്ന് 14 കായിക താരങ്ങൾ പങ്കെടുക്കും. ബഹ്റൈനിന്റെ പങ്കാളിത്തം സംബന്ധിച്ച വിശദാംശങ്ങൾ കാബിനറ്റ് കാര്യ മന്ത്രാലയം അണ്ടർസെക്രട്ടറിയും ബഹ്റൈൻ ഒളിമ്പിക്സ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ശൈഖ് ഈസ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കായികതാരങ്ങളെ വരവേൽക്കാൻ ഫ്രഞ്ച് തലസ്ഥാനം ഒരുങ്ങിയെന്നും ഗംഭീരമായ ഒളിമ്പിക്സായിരിക്കും ഇത്തവണയെന്നും ബഹ്റൈനിലെ ഫ്രഞ്ച് അംബാസഡർ, ജിറൗഡ് ടെൽമി ചടങ്ങിൽ പറഞ്ഞു.
ബി.ഒ.സി സെക്രട്ടറി ജനറൽ ഫാരിസ് അൽ കൂഹേജി, ബി.ഒ.സി എക്സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് അബ്ദുൽഗാഫർ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. അത്‌ലറ്റിക്‌സിൽ എട്ട് കായികതാരങ്ങളും നീന്തൽ, ഭാരോദ്വഹനം, ജൂഡോ, ഗുസ്തി എന്നിവയിൽ ഓരോരുത്തരുമാണ് ബഹ്റൈനിൽ നിന്ന് മത്സരിക്കുന്നത്. ഒഫീഷ്യലുകളും സ്റ്റാഫും കായികതാരങ്ങളും ഉൾപ്പെടെ 25 അംഗ സംഘമാണ് പാരിസിലേക്ക് പോകുന്നത്. ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് മത്സരങ്ങൾ നടക്കുന്നത്.
sdfsf