ഐസിആർഎഫ് വേനൽക്കാല ബോധവത്കരണ പരിപാടിക്ക് തുടക്കമായി


മനാമ: ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കഴിഞ്ഞ ഒൻപത് വർഷമായി നടത്തിവരുന്ന വേനൽക്കാല ബോധവൽക്കരണ പരിപാടിയായ തേർസ്റ്റ് ക്വഞ്ചേർസിന്റെ ഈ വർഷത്തെ സെഷൻ ആരംഭിച്ചു. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽക്കാലത്തെ കുറിച്ചുള്ള അവബോധം തൊഴിലാളികളുടെ ഇടയിൽ പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ പ്രാഥമിക ലക്ഷ്യം. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഇടങ്ങളിലെ നിർമ്മാണ സൈറ്റുകളിൽ ചെന്ന് തൊഴിലാളികൾക്ക് കുപ്പിവെള്ളം, ലാബൻ, പഴങ്ങൾ, ബിസ്‌ക്കറ്റുകൾ എന്നിവ ഐസിആർഎഫ് പ്രവർത്തകർ എല്ലാ ആഴ്ച്ചകളിലും വിതരണം ചെയ്യും.

ഈ വർഷത്തെ ആദ്യ പരിപാടി തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ശ്രീ ഹുസൈൻ അൽ ഹുസൈനിയും ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രനും സംഘവും ചേർന്ന് മറാസിയിലെ ഒരു വർക്ക്‌സൈറ്റിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഉപദേഷ്ടാവ് അരുൾദാസ് തോമസ്, തേർസ്റ്റ് ക്വഞ്ചേർസ് കോർഡിനേറ്റർമാരായ ശിവകുമാർ, ഫൈസൽ മടപ്പള്ളി കൂടാതെ ഐസിആർഎഫ് അംഗങ്ങളായ രാകേഷ് ശർമ, ജോൺ ഫിലിപ്പ്, സുബൈർ കണ്ണൂർ, സുരേഷ് ബാബു, നൗഷാദ്, അജയകൃഷ്ണൻ, പ്രകാശ് മോഹൻ, രുചി ചക്രവർത്തി, അനു ജോസ്, അൽത്തിയ ഡിസൂസ , സാന്ദ്ര പാലണ്ണ, ജോസ് എന്നിവരോടൊപ്പം യൂണിവേഴ്സിറ്റി ട്രെയിനികളും പരിപാടിയിൽ പങ്കെടുത്തു. ഏകദേശം 360 തൊഴിലാളികൾക്കാണ് ക്യാമ്പിന്റെ ഗുണഫലം ലഭിച്ചത്.

article-image

hgfhfh

article-image

jgjg

You might also like

  • Lulu Exchange
  • Straight Forward

Most Viewed