കമ്മ്യൂണിറ്റി പാൻട്രി സംഘടിപ്പിച്ച് വിമൺ അക്രോസ് ബഹ്റൈൻ


മനാമ: ബഹ്റൈനിലെ ടീം വിമൻ അക്രോസ്, ലൈറ്റ് ഓഫ് കൈൻ‍ഡ്നെസിന്റെ സഹകരണത്തോടെ ഇസാ ടൗണിലെ ജുർദാബിൽ കമ്മ്യൂണിറ്റി പാൻട്രി സംഘടിപ്പിച്ചു. വ്യത്യസ്ത ഇടങ്ങളിൽ എല്ലാ മാസവും സൗജന്യ ഭക്ഷണവും വസ്ത്രങ്ങളും സ്ത്രീകൾക്കുള്ള സാനിറ്ററി നാപ്കിനുകളുടെ വിതരണവുമാണ് ഇതിലൂടെ നൽകുന്നത്. കുറഞ്ഞ വരുമാനം ഉള്ളവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ധാന്യങ്ങൾ, ചായപ്പൊടി, അരി, പഞ്ചസാര, നൂഡിൽസ്, പയർവർഗങ്ങൾ, ഓട്സ്, ജ്യൂസ്, വെള്ളം തുടങ്ങിയ ആവശ്യ സാധനങ്ങളും വിതരണം ചെയ്യുന്നുണ്ട്.

ഇതോടൊപ്പം ഉപയോഗിച്ച നല്ല വസ്ത്രങ്ങൾ സമഹരിക്കുകയും അത് ആവശ്യമുള്ള സ്ത്രീകൾക്ക് നൽകുകയും ചെയ്യുന്നു. 2019-ൽ സ്ഥാപിതമായ, വിമൻ അക്രോസ് സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ്. സുമിത്ര പ്രവീൺ, ലൈറ്റ് ഓഫ് കൈൻഡ്നെസ് സ്ഥാപകൻ സയീദ് ഹാനിഫ്, കെഎസ് സി എ പ്രസിഡണ്ട് പ്രവീൺ നായർ, RJ നൂർ, വുമൺ എക്രോസ് ടീമംഗങ്ങളായ സിമി അശോക്, സൗമ്യ ലതീഷ്, ഷെജിൻ സുജിത്, ജസ്മ വികാസ്, ദൃശ്യ, സീർഷ, ബിജി സതീഷ്, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

article-image

sdfsdf

article-image

xfgd

article-image

asdfasfa

article-image

dgdg

article-image

fhchc

You might also like

  • Lulu Exchange
  • Straight Forward

Most Viewed