ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റി കെ.കരുണാകരൻ ജന്മദിന സംഗമം സംഘടിപ്പിച്ചു


മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, മുൻ കേരള മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.കരുണാകരന്റെ ജന്മദിന സംഗമം സംഘടിപ്പിച്ചു. ഐ.വൈ.സി.സി മനാമ ഏരിയ ആക്ടിങ് പ്രസിഡന്റ്‌ കിരൺ അധ്യക്ഷത വഹിച്ച പരിപാടി ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് ഉത്ഘാടനം ചെയ്തു. ബഹ്‌റൈനിലെ മുതിർന്ന കോൺഗ്രസ്‌ നേതാവ് എസിഎ. ബക്കർ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി.

മനാമ എംസിഎംഎ ഹാളിൽ വെച്ച് ചേർന്ന സംഗമത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. ഐ.വൈ.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, വൈസ് പ്രസിഡന്റ്‌ ഷംഷാദ് കാക്കൂർ, മുൻ ദേശീയ പ്രസിഡന്റ്‌മാരായ ബേസിൽ നെല്ലിമ്മറ്റം, ഫാസിൽ വട്ടോളി, ജിതിൻ പരിയാരം, മുൻ മനാമ ഏരിയ പ്രസിഡന്റ്‌മാരായ അൻസാർ ടി.ഇ, ജയഫർ അലി,എന്നിവർ സംസാരിച്ചു. ഷിജിൽ കണ്ണൂർ സ്വാഗതവും, ഹാരിസ് നന്ദിയും പറഞ്ഞു.

article-image

sdfasd

article-image

asdfsdf

article-image

dfgdfg

article-image

sdsdfs

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed